ഓണാഘോഷത്തിന്റെ സമയത്ത് കേരളം സന്ദർശിക്കുന്ന മഹാബലിയുടെ ഓർമ്മയ്ക്കായാണ് ഈ ആഘോഷം കൊണ്ടാടുന്നത്.ലോകത്തിന്റെ നാനാഭാഗത്തുമുള്ള മലയാളികൾ ജാതിമത ഭേദമന്യേ ഈ ഉത്സവം ആഘോഷിക്കുന്നു. ഓണം സംബന്ധിച്ച് പല കഥകൾ നിലവിലുണ്ടെങ്കിലും ഓണം ആത്യന്തികമായി ഒരു വിളവെടുപ്പു അഥവാ വ്യാപാരോത്സവമാണെന്ന് കരുതിപ്പോരുന്നു.കേരളത്തിൽ ഓണം തമിഴ്‌നാട്ടിൽ നിന്നും സംക്രമിച്ചതാണെന്നാണ് വിദഗ്ദ്ധമതം.. ഒരു സ്മരണയുടെ പ്രതീകമായിട്ടാണ് ഈ ഉത്സവം തുടക്കം കുറിച്ചത്. മഹാബലി സ്മരണയാണ് അത്.വാമനവിജയത്തെ അടിസ്ഥാനമാക്കി അത് ക്ഷേത്രോത്സവമായിട്ടായിരുന്നു തുടങ്ങിയതെങ്കിലും പിന്നീട് അത് ഗാർഹികോത്സവമായി മാറി. കോളേജിൽ തിരുവാതിര കളി , ഓണപ്പാട്ട് , ഫ്യൂഷൻ ഡാൻസ് എന്നിവ ഉണ്ഢയിരുന്നു. കോളേജിൽ ഞങ്ങൾക്കായി ഓണസദ്യയും റെഡിയാക്കിട്ടുണ്ടായിരുന്നു. എല്ലാവരും ഒന്നിച്ചിരുന്നു സദ്യ കഴിച്ചു. പിന്നീട് ഒരുപാടു പരിപാടികൾ ഉണ്ടായിരുന്നു. എല്ലാം നന്നായി എന്ജോയ് ചെയ്യാൻ കഴിഞ്ഞു. പുതിയ കൂട്ടുകാർക്കൊപ്പം ഒരു നല്ല ഓണം ആഘോഷിക്കാൻ കഴിഞ്ഞു







No comments:
Post a Comment